അബുദാബി: പുതുവത്സര തിരക്കില്‍ ട്രക്കുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ അബുദാബി. ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ വാഹനങ്ങളെ അബുദാബി നഗരത്തിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളിലാണ് നഗരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത വകുപ്പിന്റെ സഹരണത്തോടെ ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും , ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള മുന്‍കരുതലായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ട്രാഫിക് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖലീഫ അല്‍ ഖൈലി അറിയിച്ചു.