ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത മുനിസിപ്പല്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 1,430 മുന്‍സിപ്പല്‍ തൊഴിലാളികളെയാണ് ന്യൂയോര്‍ക് കൗണ്‍സില്‍ പിരിച്ചുവിട്ടത്.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 914 പൊലീസുകാരെയും 36 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും 25 അഗ്നിശമനസേനാ അംഗങ്ങളെയും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്ത മുന്‍സിപ്പല്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിക്കാത്ത 4000ത്തോളം തൊഴിലാളികള്‍ക്ക് നോട്ടീസും കൗണ്‍സില്‍ അയച്ചിരുന്നു