ന്യു​യോ​ർ​ക്ക് ഫെ​ഡ​റ​ൽ കോ​ട​തി ജ​ഡ്ജി​യാ​യി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ട്ട​ർ

ന്യൂ​യോ​ർ​ക്ക്: ഇ​ന്തോ-​അ​മേ​രി​ക്ക​ൻ പ്രോ​സി​ക്യൂ​ട്ട​ർ ഡ​യാ​ൻ ഗു​ജ​റാ​ത്തി​യെ ന്യു​യോ​ർ​ക്ക് ഫെ​ഡ​റ​ൽ കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​സി​ഡ​ന്‍റ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ന്യൂ​യോ​ർ​ക്ക് സ​തേ​ണ്‍ ഡി​സ്ട്രി​ക്ട് ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് ഓ​ഫീ​സ് ഓ​ഫ് ക്രി​മി​ന​ൽ ഡെ​പ്യൂ​ട്ടി ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഡ​യാ​ൻ ഗു​ജ​റാ​ത്തി.

വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ സ്ഥാ​നം ഒ​ഴി​യു​ന്ന​തി​നു മു​ന്പ് ഗു​ജ​റാ​ത്തി​യെ ഫെ​ഡ​റ​ൽ ജ​ഡ്ജി​യാ​യി നോ​മി​നേ​റ്റു ചെ​യ്തി​രു​ന്നെ​ങ്കി​ലും ട്രം​പ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തോ​ടെ നി​യ​മ​നം ത​ത്കാ​ല​ത്തേ​യ്ക്കു മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

യേ​ൽ ലൊ ​സ്കൂ​ൾ, ബ​ർ​ണാ​ഡ കോ​ള​ജ് ഓ​ഫ് കൊ​ളം​ബി​യ തു​ട​ങ്ങി യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നു നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഗു​ജ​റാ​ത്തി, ക്രി​മി​ന​ൽ ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് യു​എ​സ് അ​റ്റോ​ർ​ണി​യാ​യും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Top