ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് റിപ്പോര്‍ട്ടില്‍ അവിശ്വസനീയതയുമായി പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനുമായ പ്രൊഫസര്‍ സ്റ്റീവ് ഹാന്‍കേ രംഗത്ത്.
വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറും 113 കൊറോണ കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് രേഖപ്പെടുത്തിയ ഹാന്‍കേ ടെസ്റ്റിങ് വ്യാപകമാക്കാത്തതുകൊണ്ടാണ് ഇതെന്നും അഭിപ്രായപ്പെട്ടു.
കൊറോണ വൈറസിനെ നേരിടുന്നതില്‍ ഇന്ത്യയുടെ ആശങ്കകള്‍ വിവരിക്കുന്ന ടൈം ഡോട്ട്‌കോമിന്റെ ലേഖനം ഷെയര്‍ ചെയ്താണ് ഹാന്‍കേ തന്റെ ആശങ്ക പങ്കുവെച്ചത്.
For a population of its size, #India has only reported 113 cases. This is hard to believe. Testing is not widespread, & #Modi's #BJP leaders tout phony treatments like #Homeopathy & #CowUrine. This is a recipe for disaster. #CoronavirusIndia.https://t.co/AJwCdORj4E
— Prof. Steve Hanke (@steve_hanke) March 16, 2020
അതേസമയം, മോദിയുടെ ബി.ജെ.പി നേതാക്കള്‍ ഹോമിയോപതിയും ഗോമൂത്രവും പോലുള്ള വ്യാജ ചികിത്സകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് വലിയ ദുരന്തത്തിലേക്കാണ് വഴിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.