‘ഗെയിം ഓഫ് ത്രോണ്‍സ്’ നടന്‍ ക്രിസ്റ്റോഫര്‍ ഹിവ്ജുവിന് കൊറോണ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ ക്രിസ്റ്റോഫര്‍ ഹിവ്ജുവിനും സ്ഥിരീകരിച്ചു.

താരം തന്നെയാണ് ഈക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. കുടുംബത്തോടൊപ്പം നോര്‍വേയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഹിവ്ജു പോസ്റ്റ് ചെയ്തു.

View this post on Instagram

Greetings from Norway! Sorry to say that I, today, have tested positive for COVID19, Corona virus. My familiy and I are self-isolating at home for as long as it takes. We are in good health – I only have mild symptoms of a cold. There are people at higher risk for who this virus might be a devastating diagnosis, so I urge all of you to be extremely careful; wash your hands, keep 1,5 meters distance from others, go in quarantine; just do everything you can to stop the virus from spreading. Together we can fight this virus and avert a crisis at our hospitals. Please take care of each other, keep your distance, and stay healthy! Please visit your country's Center for Disease Control's website, and follow the regulations for staying safe and protecting not just yourselves, but our entire community, and especially those at risk like the elderly and people with pre-existing conditions. @grymolvaerhivju #fightcorona #solidarity #takecare #folkehelseinstituttet Thanks to @panoramaagency

A post shared by Kristofer Hivju (@khivju) on

ഗെയിം ഓഫ് ത്രോണ്‍സില്‍ ടോര്‍മുണ്ട് എന്ന കഥാപാത്രത്തിലൂടെയാണ് ഹിവ്ജു പ്രേക്ഷക ശ്രദ്ധ നേടിയത്.

ഓസ്‌കര്‍ ജേതാവായ മുതിര്‍ന്ന നടന്‍ ടോം ഹാങ്ക്‌സിനും ഭാര്യയും നടിയുമായ റിതാ വില്‍സനുംപിന്നീട് ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഓള്‍ഗ കുറിലെങ്കോയ്ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.

Top