ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍; ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തോല്‍വി

newzeland-beat-pakisthan

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 262 റണ്‍സ് നേടി. 45.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യം മറികടന്നു. ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന്റെ അതിവേഗ അര്‍ധ സെഞ്ചുറിയാണ് കിവീസിന് ജയമൊരുക്കിയത്. ഗ്രാന്‍ഡ്‌ഹോം 40 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 74 റണ്‍സുമായി പുറത്താകാതെ നിന്നു.

മുഹമ്മദ് ഹഫീസ് (81), ഫഖര്‍ സമാന്‍ (54), സര്‍ഫ്രാസ് അഹമ്മദ് (51), ഹാരിസ് സൊഹൈല്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടിം ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നത് സമ്മര്‍ദ്ദമുണ്ടാക്കി. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോമാര്‍ട്ടിന്‍ ഗുപ്റ്റില്‍ സഖ്യം 88 റണ്‍സ് നേടി. മണ്‍റോ 56 റണ്‍സ് നേടി. മണ്‍റോയ്ക്ക് പിന്നാലെ കിവീസിന് തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി.

ഇതോടെ 99/4 എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ഹെന്‍ട്രി നിക്കോള്‍സ് സഖ്യം കരകയറ്റി. വില്യംസണ്‍ (32) വീണതിന് ശേഷമെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് കിവീസിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. 52 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോമിനൊപ്പം നിക്കോള്‍സും പുറത്താകാതെ നിന്നു.

Top