അഹമ്മദാബാദ്: ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ന്യൂസിലൻഡിനെതിരെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. റാഞ്ചിയിൽ വെച്ച് നടന്ന ആദ്യ ട്വന്റി 20യിൽ 21റൺസിന് ന്യൂസിലൻഡിനായിരുന്നു വിജയം. എന്നാൽ ലഖ്‌നൗവിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിൻറെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചതോടെ അഹമ്മദാബാദ് ട്വന്റി 20 ഫൈനൽ ആവേശമുള്ള മത്സരമായിരിക്കും.
അഹമ്മദാബാദിൽ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ട്വന്റി 20 ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയില്ല. 15 മുതൽ 31 ഡിഗ്രി സെൽഷ്യൽ വരെയായിരിക്കും അഹമ്മദാബാദിലെ താപനിലയെന്നാണ് വിലയിരുത്തൽ. സ്റ്റാർ സ്പോർട്സിലൂടെയും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടേയും ഇന്ത്യയിൽ മത്സരം തൽസമയം കാണാം.
അതേസമയം ന്യൂസിലൻഡിൽ സ്‌കൈ സ്പോർട്സ് ന്യൂസിലൻഡാണ് മത്സരത്തിന്റെ സംപ്രേഷകർ. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലും ഇഷാൻ കിഷനും തിളങ്ങാത്തതിനാൽ ഇന്ത്യൻ ടീമിൽ മാറ്റമുറപ്പാണ്. പിച്ചിന്റെ സ്വഭാവം വിലയിരുത്തിയാവും പേസർ ഉമ്രാൻ മാലിക്കിനെ കളിപ്പിക്കുന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റ് തീരുമാനം കൈക്കൊള്ളുക.