സിഗ്‌നസ് X-125 -ന്റെ ടീസര്‍ വീഡിയോ പുറത്തിറക്കി യമഹ. പുതിയ 125 സിസി സ്‌കൂട്ടര്‍ 2020 ജൂലൈ 21 -ന് തായ്വാനില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രണ്ട് ഏപ്രണില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പ് പുതിയ യമഹ സിഗ്‌നസ് X-125 പ്രദര്‍ശിപ്പിക്കുന്നു. അവയ്ക്കൊപ്പം ഏപ്രണില്‍ തന്നെ ഘടിപ്പിച്ച സൈഡ് ടേണ്‍ സിഗ്‌നലുകളും നല്‍കിയിട്ടുണ്ട്.
ഈ കോമ്പിനേഷന്‍ 125 സിസി സ്‌കൂട്ടറിന് ഒരു സ്‌പോര്‍ടി സ്‌റ്റൈലിംഗ് നല്‍കുന്നു. പിന്‍വശത്ത് വളരെ മനോഹരവും അതുല്യവുമായ എല്‍ഇഡി ടൈല്‍ലൈറ്റ് ക്ലസ്റ്ററും സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ സ്‌കൂട്ടറിന് 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാവും നല്‍കുക. ഇത് 8000 rpm -ല്‍ 9 കിലോവാട്ട് അല്ലെങ്കില്‍ 12 bhp കരുത്ത് ഉത്പാദിപ്പിക്കപുന്നു. വാഹനത്തിന്റെ torque ഔട്ട്പുട്ട് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.