കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം കാര്‍ണിവല്ലിന്റെ പുതിയ മോഡലിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. ഗ്ലോബല്‍ പ്രീമിയറിന് മുന്നോടിയായി കിയ തന്നെയാണ് വാഹനത്തിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം രാജ്യന്തര വിപണിയില്‍ അരങ്ങേറുന്ന കാര്‍ണിവല്‍ 2022 ല്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ കാര്‍ണിവല്ലില്‍ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം പുറത്തിറങ്ങുക. സിംഫോണിക് ആര്‍ക്കിടെക്ടര്‍ എന്ന് കിയ വിളിക്കുന്ന പുതിയ ഡിസൈന്‍ ഭാഷ്യത്തിലാണ് വാഹനത്തിന് നിര്‍മാണം. ടൈഗര്‍ നോസ് ഗ്രില്ലും പുതിയ എല്‍ഇഡി ലൈറ്റുകളുമുണ്ട്. നിലവിലെ കാര്‍ണിവല്ലിനെക്കാള്‍ 40 എംഎം നീളവും 30 എംഎം വീല്‍ബെയ്‌സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും.
കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവില്‍ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എന്‍ജിന്‍ വിവരങ്ങള്‍ കിയ പുറത്തുവിട്ടിട്ടില്ലെങ്കിലും 2.2 ലീറ്റര്‍ ഡീസല്‍, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഡീസല്‍, 1.6 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തില്‍ പ്രതീക്ഷിക്കാമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നു.