ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്തെ രോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുറത്താക്കുകയാണു മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ജമ്മു കശ്മീര്‍ ഉള്‍പ്പടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം രോഹിങ്ക്യകളെ രാജ്യത്തുനിന്നു പുറത്താക്കുകയാണ്. ജമ്മു കശ്മീരില്‍ രോഹിങ്ക്യകളുണ്ട്. അവരെ രാജ്യത്തുനിന്നു പുറത്താക്കും. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 14,000 രജിസ്റ്റര്‍ ചെയ്ത രോഹിങ്ക്യന്‍ അഭയാര്‍ഥികളും 40,000 രജിസ്റ്റര്‍ ചെയ്യാത്ത അഭയാര്‍ഥികളുമാണ്ടെന്നാണ് വിലയിരുത്തല്‍.