ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രചരണവുമായി കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടാണ് പ്രചാരണം നടക്കുന്നത്.
രാഹുല്‍ ഗാന്ധിയില്‍ നിന്നും ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയാനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റാലുള്ള ജനങ്ങളുടെ പ്രതികരണം അറിയാനാണ് ക്യാപെയിന്‍ തുടങ്ങിയതെന്നും ഇത്തരം ഒരു ആശയം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ രാഹുലിന് അനുകൂലമായ സ്ഥിതി വളര്‍ത്തിയെടുക്കാമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
രാഹുല്‍ ഗന്ധി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരു വര്‍ഷം കൂടി മാത്രം എന്ന ഹാഷ് ടാഗ് നല്‍കിട്ടുണ്ട്. ‘Rahul Gandhi As Next PM of India’, ‘RG Next PM of India’, ‘Next PM RG’ എന്നിങ്ങനെ നിരവധി പേജുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം, കൂടുതല്‍ പരിഗണന നല്‍കുന്നത് കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.