റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ സൂപ്പര്‍ താരം നെയ്മര്‍ നയിക്കും.
കോച്ച് റോജെറിയോ മികലെയാണ് ഇക്കാര്യം അറിയിച്ചത്. നെയ്മര്‍ നായകനാകും. ബാഴ്‌സലോണയുടെ താരമായ നെയ്മറില്‍ വളരെയധികം പ്രതീക്ഷയാണ് തനിക്കുള്ളത്.
ടീമിലെ എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ് നെയ്മര്‍. പ്രത്യേകിച്ച് യുവതാരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ നെയ്മറിനു സാധിക്കുന്നുവെന്നും മികലെ പറഞ്ഞു.
എന്നാല്‍ നെയ്മര്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബ്രസീലിന്റെ സീനിയര്‍ ടീമിന്റെ നായകനായിരുന്നു 24കാരനായ നെയ്മര്‍.
അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നിയമം അനുസരിച്ച് 23 വയസിന് മുകളില്‍ പ്രായമുള്ള മൂന്നു കളിക്കാരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.