തന്റെ ട്രാന്‍സ്ഫര്‍ തുകയില്‍ അഭിമാനം കൊള്ളുന്നില്ലെന്നും 222 യൂറോക്കുള്ള മൂല്യം തനിക്കില്ലെന്നും ബ്രസീല്‍ താരം നെയ്മര്‍. ‘ഞാന്‍ എന്റെ ട്രാന്‍സ്ഫര്‍ തുകയില്‍ അഭിമാനം കൊള്ളുന്നില്ല, ഞാന്‍ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായതിലും അഭിമാനം കൊള്ളുന്നില്ല. അത് വെറും പണം മാത്രമാണ്. വ്യക്തിപരമായി ഞാന്‍ എനിക്ക് കുറച്ച് പണം മാത്രമേ നല്‍കുമായിരുന്നുള്ളു.’ നെയ്മര്‍ പറഞ്ഞു. ‘ജീവിതത്തില്‍ എന്നും ഒരു മികച്ച കളിക്കാരന്‍ ആവാനായിരുന്നു താല്പര്യം. അതിനു വേണ്ടി ഒരുപാടു ത്യാഗം സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. അത് മാത്രമായിരുന്നു തന്റെ സ്വപ്നവും’ നെയ്മര്‍ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് ഏറ്റ പരാജയം തന്നെ വേദനിപ്പിച്ചെന്നും ഒരു പക്ഷെ ജര്‍മനിയുമായി വീണ്ടും ഏറ്റുമുട്ടുകയും അവരോട് പ്രതികാരം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ബാഴ്‌സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 222 യൂറോയ്ക്കാണ് പി എസ് ജിയിലേക്ക് താരം പോയത്. പി.എസ്.ജിയില്‍ ഈ സീസണില്‍ നെയ്മര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫെബ്രുവരി മുതല്‍ പരിക്കുമൂലം താരം കളത്തിനു പുറത്തായിരുന്നു.
ഗ്രൂപ്പ് ഇയില്‍ ഞായറഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ റഷ്യിലെ ആദ്യ മത്സരം.