നൂ കാംപ്: ബാഴ്‌സലോണയില്‍ നിന്ന് വമ്പന്‍ തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയ സൂപ്പര്‍ താരം ഇപ്പോള്‍ ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു വരുവാനുള്ള കഠിന പരിശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ആ താരം മറ്റാരും അല്ല ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ തന്നെയാണത്. തിരിച്ചു വരവിന് വേണ്ടി താരത്തിന്റെ ഏജന്റുമാര്‍ നിരന്തരം സ്പാനിഷ് വമ്പന്മാരെ വിളിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
പിഎസ്ജിയിലേക്ക് ചേക്കേറിയ വര്‍ഷം തന്നെ നെയ്മര്‍ ഉള്‍പ്പെട്ട പിഎസ്ജി, ലീഗ് 1, കോപ്പെ ഡി ഫ്രാന്‍സ്, കോപെ ഡി ലാ ലിഗ എന്നീ കിരീടങ്ങള്‍ നേടിയിരുന്നു. 201718 സീസണില്‍ ലീഗ് 1 ല്‍ 19 ഗോളടിച്ച താരം 13 ഗോളുകള്‍ക്ക് അവസരം ഒരുക്കി. ചാംപ്യന്‍സ് ലീഗില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു താരത്തിന്റെ നേട്ടം.
പക്ഷേ പിഎസ്ജിയിലെ ഇപ്പോഴത്തെ മുന്‍ നിരതാരമായി എംബാപ്പെയെ വാഴ്ത്തുന്നത് താരത്തിന് അവിടെ മടുക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തനിക്കൊപ്പം തന്നെ കളിക്കുന്ന മറ്റൊരു താരം പിഎസ്ജിയില്‍ ഉള്ളിടത്തോളം കാലം അവിടെ തന്റെ നില നില്‍പ് ഭീഷണിയാകുമെന്ന് നെയ്മര്‍ ഭയക്കുന്നു എന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്.
എന്തൊക്കെ തന്നെയായാലും ബാഴ്‌സലോണയിലേക്ക് തന്നെ തിരികെ പോകണം എന്നാണ് താരത്തിന്റെ ഇപ്പോഴത്തെ നിലപാട്. ബാഴ്‌സലോണയിലേക്ക് സാധിച്ചില്ലെങ്കില്‍ റയല്‍ മാഡ്രിഡിലേക്ക് പോകാനും താരം ശ്രമം നടത്തുന്നുണ്ട്.
222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് നെയ്മര്‍ ചേക്കേറിയത്.2020 സീസണിലേക്ക് 160 മില്യണ്‍ യൂറോ ആണ് താരത്തിന്റെ മൂല്യം