തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ തുറക്കും. നാലു ഷട്ടറുകള്‍ ഒരിഞ്ചു വീതമാകും തുറക്കുക. തിരുവനന്തപുരത്ത് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.
ഓഗസ്റ്റ് 14, 15 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് പറഞ്ഞു.