തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ വീഴ്ചയുണ്ടായതായി സമ്മതിച്ച് എസ്‌ഐ സന്തോഷ് കുമാര്‍. ആശുപത്രി യാത്രയിലെ സമയനഷ്ടം ഒഴിവാക്കാമായിരുന്നെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.
നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. സനലിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.
സനല്‍ അരമണിക്കൂറോളം റോഡില്‍ കിടന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയായിരുന്നു. എസ്‌ഐയ്‌ക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.