നെയ്യാറ്റിന്‍കര കൊലപാതകം; പൊലീസ് ചികിത്സ വൈകിപ്പിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍

sanal murder

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസ് ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍.

ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോയാല്‍ മതിയെന്നായിരുന്നു പൊലീസുകാരുടെ നിലപാടെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന നിലപാടായിരുന്നു നാട്ടുകാര്‍ക്കും. എന്നാല്‍ ആംബുലന്‍സില്‍ കയറിയ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞെന്നും അഞ്ച് മിനിറ്റിനകം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചെങ്കിലും നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസുകാര്‍ നിര്‍ദേശിച്ചതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞത്.

Top