തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് റിമാന്‍ഡില്‍.
രണ്ടാഴ്ചയാണ് റിമാന്‍ഡ് കാലാവധി. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. വിന്‍സെന്റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് മാറ്റും.
അതേസമയം നെയ്യാറ്റിന്‍കര കോടതിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് വിന്‍സെന്റിനെ കൊണ്ടു പോയ പൊലീസ് വാഹനം തടഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും കോടതി പരിസരം സംഘര്‍ഷഭരിതമാകുകയുമായിരുന്നു.