സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല; സനലിന്റെ കുടുംബം ഇന്ന് പട്ടിണി സമരത്തില്‍

sanal

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തുമെന്ന് അറിയിച്ചു.

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സനലിന്റെ കുടുംബം പട്ടിണി സമരത്തിനൊരുങ്ങുന്നത്. വിജി നടത്തുന്ന സത്യാഗ്രഹ സമരം 16ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് പട്ടിണി സമരം നടത്തുന്നത്.

മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്.

Top