തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹനമിടിച്ച് മരിച്ച സനലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നും എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്റെ മണം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
സനലിനെ പൊലീസുകാര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നത്. മദ്യത്തിന്റെ ഗന്ധമാണോ എന്ന് ഉറപ്പിക്കുന്നത് കൂടുതല്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും.