നഗ്ന ഫോട്ടോഷൂട്ട് നടത്തിയ രണ്‍വീറിനായി വസ്ത്രങ്ങള്‍ ശേഖരിച്ച് എന്‍.ജി.ഒ

ഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിങ്ങിനായി വസ്ത്രങ്ങൾ ശേഖരിച്ച് എൻ.ജി.ഒ. “യുവാക്കൾ പിന്തുടരുന്ന യൂത്ത് ഐക്കണാണ് രൺവീർ സിങ് . ഇത്തരം ഫോട്ടോഷൂട്ട് തരംതാണതാണ്. രൺവീർ സിങ്ങിന്റെ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് ആ യുവാക്കളെ എങ്ങനെയൊക്കെ ബാധിക്കും? അതുകൊണ്ട് ഇത്തരത്തിലുള്ള നഗ്നതാ പ്രദര്‍ശനം വെച്ചുപൊറുപ്പിക്കില്ല”- എന്നാണ് സന്നദ്ധ സംഘടനയുടെ വാദം. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു എൻ.ജി.ഒ ആണ് രൺവീറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രൺവീറിന്‍റെ ചിത്രമുള്ള പെട്ടിയിലേക്ക് ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുകയാണ്. അതേസമയം ശ്യാം മംഗ്രം ഫൗണ്ടേഷൻ എന്ന എൻജിഒ രൺവീറിന്‍റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പേപ്പർ മാഗസിനു വേണ്ടിയാണ് രണ്‍വീര്‍ സിങ് നഗ്നനായി ഫോട്ടോ ഷൂട്ട് നടത്തിയത്. താരം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ രണ്‍വീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ആലിയ ഭട്ട്, സ്വര ഭാസ്കര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ രണ്‍വീറിന് പിന്തുണയുമായെത്തുകയും ചെയ്തു.

Top