വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് ജി സുധാകരന്‍

g sudhakaran

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ദേശീയപാത വികസനത്തിന് യുഡിഎഫ് താല്‍പര്യം കാണിച്ചില്ലെന്നും സംസ്ഥാനത്ത് വികസനം തടയാന്‍ ചില ശ്രമം നടക്കുന്നുണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

ദേശീയപാത വിസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മലപ്പുറം ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഈ സര്‍ക്കാര്‍ പ്രത്യേകനിര്‍ദേശം നല്‍കിയിട്ടില്ലെന്നും ദേശീയപാത വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിക്കാന്‍ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം,ദേശീയപാത വികസനത്തിന് എതിരല്ലെന്നും എന്നാല്‍ ഇരകളുടെ പ്രശ്‌നം പരിഹരിക്കണമെന്നും കെ.എന്‍.എ. ഖാദറും സഭയില്‍ ആവശ്യപ്പെട്ടു.

Top