ഷെഫീന്‍ ജഹാനെതിരെ എന്‍.ഐ.എ ; കനകമലക്കേസ് പ്രതികളെ ചോദ്യം ചെയ്യും

shafeen jahan

കൊച്ചി : ഹാദിയ കേസിന്‍റെ ഭാഗമായി ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍ എന്‍ഐഎ. ഇതിനായി കനകമലക്കേസ് പ്രതികളെ എൻഐഎ ചോദ്യം ചെയ്യും. ടി മന്‍സീത്, ഷഫ് വാന്‍ എന്നിവരെയാണ് എന്‍.ഐ.എ ചോദ്യം ചെയ്യുക.

മന്‍സീത് തുടങ്ങിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെഫീന്‍ ജഹാന്‍ അംഗമായിരുന്നു.

ഷഫ് വാനുമായി ഷെഫീന്‍ ജഹാന് മുന്‍പരിചയവുമുണ്ടായിരുന്നു. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കും.

രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാൽ), കോയമ്പത്തൂർ അബ് ബഷീർ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലൻ (ആമു), തിരൂ‍ർ സാഫ്വാൻ, കുറ്റ്യാടി എൻ.കെ. ജാസിം, കോഴിക്കോട് സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീൻ എന്നിവർക്കെതിരെയാണു കുറ്റപത്രം.

Top