കോഴിക്കോട് ഇരട്ട സ്ഫോടനം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

arrest

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി മൊഹമ്മദ് അസ്ഹര്‍നെ എന്‍ ഐ എ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ ആയിരുന്ന പ്രതി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോളായിരുന്നു അറസ്റ്റ്.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി ഇരട്ടസ്ഫോടനം നടന്നത്. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.ഇരുപത് മിനുട്ട് ഇടവേളയിലായിരുന്നു സ്ഫോടനം.

2009ലാണ് പോലീസില്‍നിന്ന് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. അസ്ഹര്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തടിയന്റവിട നസീറായിരുന്നു ഒന്നാംപ്രതി.

Top