പുല്‍വാമ ആക്രമണം; ചാവേറിന് സഹായം നല്‍കിയ ഒരാളെ അറസ്റ്റ് ചെയ്തു

കശ്മീര്‍: പുല്‍വാമ ഭീകരാക്രമണ കേസില്‍ ചാവേറിന് സഹായം നല്‍കിയ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. അക്രമണം നടത്തിയ ചാവേറ് ആദില്‍ മുഹമ്മദ് ഖാന് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കിയ ജയ്‌ഷെ മുഹമ്മദ് അനുഭാവി ശാക്കിര്‍ ബഷീര്‍ മഗ്രേയാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ 15 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

ചാവേറായ ആദില്‍ മുഹമ്മദ് ഖാനെ കൂടാതെ സഹായിയായിരുന്ന പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖും താമസിച്ചത് ഇയാളുടെ വീട്ടിലാണെന്നാണ് എന്‍ഐഎ വിശദമാക്കുന്നത്. 2018 അവസാനം മുതല്‍ ആക്രമണം നടന്ന 2019 ഫിബ്രവരി 14 വരെ ഇവര്‍ അറസ്റ്റിലായ ശാക്കിര്‍ ബഷീര്‍ മഗ്രേയുടെ വീട്ടിലാണ് താമസിച്ചതെന്ന് എന്‍ഐഎ അറിയിച്ചു

Top