സ്വര്‍ണ്ണക്കടത്തുകേസ്; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന, സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, ടി.എം. മുഹമ്മദ് അന്‍വര്‍ എന്നിവരെ അഞ്ച് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. ഇതുസംബന്ധിച്ച് എറണാകുളം പ്രത്യേക കോടതിയില്‍ എന്‍.ഐ.എ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിച്ച കോടതി അഞ്ച് പേരെയും ചൊവ്വാഴ്ച ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചു.

സ്വപ്ന അടക്കമുള്ളവരില്‍നിന്ന് പിടികൂടിയ മൊബൈലുകളും ലാപ്‌ടോപുകളും ശാസ്ത്രീയ പരിശോധന നടത്തിയതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ഡാറ്റ പരിശോധിക്കേണ്ടിവന്നതിനാലാണ് കാലതാമസം നേരിട്ടതെന്നും കസ്റ്റഡി അനുവദിക്കണമെന്നുമാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്. അതേസമയം, സ്വപ്നയെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഹാജരാക്കാന്‍ സാധ്യതയില്ല.

Top