ഭീകരവാദികളെ സഹായിച്ചു; കാശ്മീർ വിഘടനവാദി നേതാവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ:ഭീകരവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ കശ്മീർ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയുടെ സ്വത്ത് എൻഐഎ കണ്ടുകെട്ടി. ശ്രീനഗറിലെ സൗരയിലുള്ള അസിയയുടെ വീടാണ് കണ്ടുകെട്ടിയത്. ഉത്തരവ് അധികൃതർ അസിയയുടെ വീടിന്റെ ഗെയ്റ്റിൽ ഒട്ടിച്ചു.

ദുഖ്താരൻ ഇ മിലാത് എന്ന നിരോധിത സംഘടനയുടെ നേതാവാണ് അസിയ. ഇവരുടെ വീട് ദുഖ്താരൻ ഇ മിലാതിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം.

Top