തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ തങ്ങാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി . ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെയാണ് കോടതി മഅദനിക്ക് കേരളത്തില്‍ തങ്ങാന്‍ അനുവദിച്ചിരുന്നത്.
മഅദനിയുടെ മാതാവ് അസ്മാ ബീവിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്. യാത്രാനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിക്കാനും കോടതി നിര്‍ദേശമുണ്ട്
തനിക്ക് സമയം നീട്ടി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മഅദനി പറഞ്ഞു. കേരളത്തിലേക്ക് എത്താനായി മഅദനി സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിലേക്ക് 1,76,600 രൂപ കെട്ടിവെച്ചിരുന്നു.