മുംബൈ: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ എൻഐഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
സമുദായ സ്പർധ വളർത്തുന്ന വിധത്തിൽ പ്രവർത്തിച്ചു എന്ന കേസിലാണ് വാറണ്ട്.
നേരത്തെ സാക്കീർ നായിക്കിനെയും അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില വ്യക്തികളെയും പ്രതികളാക്കി എൻഐഎ കേസെടുത്തിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ വകുപ്പും യുഎപിഎയുമാണ് സാക്കീർ നായിക്കിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.