കണ്ണൂർ : എലത്തൂർ തീവണ്ടി ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചിയിൽ നിന്നുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. റയിൽവെ സുരക്ഷാ സേനയുടെ ദക്ഷിണമേഖല ഐജി ഇശ്വര റാവുവും അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. ചെറു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി സ്ഥാപിക്കുന്നതടക്കം സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു
തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ ആദ്യമായാണ്. കുറ്റകൃത്യത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എൻഐഎ നടത്തുന്നത്. കണ്ണൂരിൽ എത്തിയ സംഘം അക്രമം നടന്ന ബോഗികളിൽ പരിശോധന നടത്തി. എൻഎഎ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവിൽ ഉയർന്നിട്ടുണ്ട്. എന്നാലിക്കാര്യം പൊലീസോ എൻഎഎയോ സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി, ബംഗലുരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് രാവിലെ കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി റിപ്പോർട്ട് കൈമാറും. ഇതിനിടെ റെയിൽവെ സുരക്ഷാ സേനയും ദക്ഷിണ മേഖല ഐജി ഈശ്വറ റാവുവും കണ്ണൂരിലെത്തി. സംവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ അദ്ദഗം റെയിൽവേ പോലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാ സഹായവും നൽകുമെന്നും പറഞ്ഞു. തീവണ്ടികളിലെ സുരക്ഷ വർദ്ദിപ്പിക്കുന്നതിൽ ആൾക്ഷാമം പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഫോറൻസിക് പരിശോധനകളെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിൽ കണ്ണൂരിൽ പിടിച്ചിട്ട കോച്ചുകൾ വിട്ട് നൽകണമെന്ന് റെയിൽവെ ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ കേസ് എറ്റെടുക്കുന്നതിലെ തീരുമാനംകൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.