കൊച്ചി: ഹാദിയക്കേസില്‍ ഭര്‍ത്താവ് ഷെഫീന്‍ ജഹാനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. ഹാദിയയുടെ പിതാവായ അശോകനാണ് ഷെഫീനെതിരെ ആരോപണം ഉന്നയിച്ചത്.
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്‌വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും.
ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് നേരിട്ട് ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്‌സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.