സ്റ്റാൻ സ്വാമി വിഷയം: അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ

ഡൽഹി: സ്റ്റാൻ സ്വാമി വിഷയത്തിൽ അമേരിക്കൻ എജൻസി കണ്ടെത്തലിൽ പ്രതികരിക്കാതെ എൻഐഎ. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻഐഎ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻഐഎ എതിർപ്പ് ഉന്നയിക്കും.

അതേസമയം, യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ് ഗൂഡാലോചന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായാണ് യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തൽ. രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്‌സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്.

Top