കേരളത്തിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു; പിന്നില്‍ മലയാളി!!!

terrorist

കൊച്ചി: പുതുവര്‍ഷത്തില്‍ കേരളത്തിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍.

ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത് അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമാണെന്നും ഇവര്‍ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണെന്നും കൊച്ചി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യം വെച്ചങ്കിലും ഒപ്പമുള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസ് പറഞ്ഞു.

വിനോദ സഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്തുവാനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും താന്‍ ഇതിനുവേണ്ട കാര്യങ്ങള്‍ ഒരുക്കി വരികയായിരുന്നു, മൊഴിയില്‍ വ്യക്തമാക്കി.

ഇയാളെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. റിയാസ് ഉള്‍പ്പെടെ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു.

അതേസമയം, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ( എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടേയും അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹിദ് ജമാഅത്ത് നേതാവ് സംസ്ഥാനത്ത് താമസിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.

Top