ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണം; സുപ്രീംകോടതി നിയോഗിച്ച ജഡ്ജി പിന്മാറി

hadiya

ന്യൂഡല്‍ഹി : ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ പിന്‍മാറി.

കോടതിയുടെ അഭ്യര്‍ത്ഥനയോടെ വിസമ്മതം അറിയിച്ച് ജസ്റ്റിസ് രവീന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. ഈ സാഹചര്യത്തില്‍ മേല്‍നോട്ടത്തിന് പുതിയ റിട്ട. ജസ്റ്റിസിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും കോടതിയെ സമീപിക്കും.

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹ കേസില്‍ നേരത്തെ സുപ്രീംകോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ ഇടപെടലുകളുണ്ടെന്നും ഷെഫിന്‍ ജഹാന് ഐ.എസ്.ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ അശോകന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലായിരുന്നു ഇത്.

എന്‍.ഐ.എ അന്വേഷണത്തിന് സ്വതന്ത്രസ്വഭാവം ഉണ്ടാക്കാനാണ് മേല്‍നോട്ടത്തിനായി റിട്ട. സുപ്രീംകോടതി ജഡ്ജിയെ നിയമിക്കാന്‍ കോടതി തീരുമാനിച്ചിരുന്നത്.

Top