തീവ്രവാദ ബന്ധമെന്ന് സംശയം, തമിഴ്‌നാട്ടില്‍ എന്‍.ഐ.എ റെയ്ഡ് തുടരുന്നു

മധുര: തമിഴ്‌നാട്ടില്‍ എന്‍.ഐ.എയുടെ റെയ്ഡ് തുടരുന്നു. അന്‍സാറുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈ, തിരുനല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ജൂലൈ 15-ന് അറസ്റ്റിലായ മുഹമ്മദ് ഷെയ്ക് മൊയ്തീനിന്റെ വീടും എന്‍.ഐ.എ സംഘം പരിശോധിച്ചിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക നിയമങ്ങള്‍ സ്ഥാപിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്തുവാന്‍ ഇവര്‍ പണം സ്വരൂപിച്ചെന്നാണ് സംഘത്തിന്റെ സംശയം.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 16 പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ ചെന്നൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.

Top