എന്‍ഐഎയുടെ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള നാല് പേരെ പിടികൂടി

arrest

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള നാല് പേരെ പിടികൂടി. യുപിയില്‍ അഞ്ചിടങ്ങളിലായും പഞ്ചാബില്‍ രണ്ടിടത്തുമായിട്ടാണ് എന്‍ഐഎ പരിശോധന നടത്തിയത്.

ഉത്തര്‍പ്രദേശിലെ രാംപുര്‍, ബുലന്‍ഷഹര്‍, മീററ്റ്, ഹാപുര്‍, അംറോഹ എന്നിവിടങ്ങളിലും പഞ്ചാബിലെ ലുഥിയാനയിലും അമൃത്സറിലുമായിരുന്നു റെയ്ഡ് നടന്നത്. ആയുധങ്ങളുമായി പിടിയിലായ നയീമില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

രാജ്യത്തു വിവിധയിടങ്ങളില്‍ ചാവേര്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ടവരാണ് പിടിയിലായിരിക്കുന്നത്.

Top