ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 14 ജില്ലകളില്‍ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റെയ്ഡ്‌ന് നേതൃത്വം നല്‍കുന്നത്.
ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നിരോധിത സംഘടനയായ ജമാത്ത് – ഇ – ഇസ്ലാമി യുടെ നേതാക്കളുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡ്. പാക് അനുകൂല നിലപാടിനെ തുടര്‍ന്ന് 2019 ലാണ് സംഘടനയെ നിരോധിച്ചത്.
ജമ്മുകശ്മീരിലെ ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടന കള്‍ക്ക് , പാകിസ്താനില്‍ നിന്നും പണം എത്തുന്നത് ജമാത്ത് ഇ ഇസ്ലാമി വഴിയാണെന്ന് എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ജമ്മു കശ്മീരില്‍ എന്‍ഐഎ നടത്തുന്ന മൂന്നാമത്തെ പ്രധാന റെയ്ഡ് ആണിത്.