nia search malayali youth with is links

കൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു മലയാളി യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരയുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ഫയസ് അബ്ദുല്‍ സലാം, വെമ്പായം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉള്‍ അസ്‌ലാം എന്നിവര്‍ക്കായാണ് തിരച്ചില്‍.

കണ്ണൂരില്‍ നിന്നു പിടിയിലായവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ട ടെലഗ്രാം ചാറ്റ് ഗ്രൂപ്പില്‍ ഇരുവരും ഉണ്ട്.

സംസ്ഥാനത്തുനിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നു. ഇരുവരും വിദേശത്തെന്നാണ് സൂചന.

Top