കൊറോണയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ പ്രശ്നങ്ങളെ തുടര്‍ന്ന് ടിവി സീരിസുകളിലൂടെ പ്രശസ്തനായ നിക് കോര്ഡെറോവിന്റെ കാല് മുറിച്ചു കളയാനൊരുങ്ങുന്നു. നടന്റെ ഭാര്യ അമാന്‍ഡ കൂട്ട്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
നടന്റെ ഇടതു കാലില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതിനാല് ആന്റികൊയാഗുലന്റ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആന്തരികമായി രക്തസാവ്രം ഉണ്ടായതിനെ തുടര്‍ന്ന് അത് നിര്‍ത്തിയെന്നും അതിനാല്‍ ആ കാല് മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും അമാന്‍ഡ പറഞ്ഞു.
കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച് 31 നാണ് നികിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കള്ക്കുംകൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും സുരക്ഷിതരാണ്.