കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. മത്സരത്തില്‍ ആദ്യജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ ആദ്യമത്സരത്തില്‍ അഞ്ച് വിക്കറ്റിന് ശ്രീലങ്കയോട് തോറ്റിരുന്നു. ടൂര്‍ണമെന്റിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദുള്‍ താക്കൂര്‍, ജയദേവ് ഉനദ്കദ്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്
ബംഗ്ലാദേശ് ടീം- മഹമ്മദുള്ള (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുള്‍ കയേസ്, മുഷ്ഫിഖര്‍ റഹിം, സാബിര്‍ റഹ്മാന്‍, മുസ്തഫീസര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, തസ്‌കിന്‍ അഹമ്മദ്, അബു ഹൈഡര്‍, അബു ജയെദ്, ആരിഫല്‍ ഹഖ്, നസ്മുള്‍ ഇസ്ലാം, നൂറുല്‍ ഹസന്‍, മെഹിദി ഹസന്‍, ലിറ്റണ്‍ ദാസ്.