മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 637.49 പോയന്റ് നേട്ടത്തില്‍ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയര്‍ന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 723 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്സ്, സീ എന്റര്‍ടെയ്ന്‍മെന്റ് അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍,സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍,നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് നാലുശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു.