മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്‌സ് 297.38 പോയിന്റ് ഉയർന്ന് 35,162.48ലും നിഫ്റ്റി 72.30 പോയിന്റ് നേട്ടത്തിൽ 10,584.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എംആന്റ്എം, എസ്ബിഐ, അദാനി പോർട്‌സ്, ആക്‌സിസ് ബാങ്ക്, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഇന്ത്യബുൾസ് ഹൗസിങ്, ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.