മുംബൈ: ഓഹരി വിപണിയില്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യദിനത്തില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 231 പോയന്റ് നേട്ടത്തില്‍ 38904ലിലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 11684 ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1078 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ് സ്റ്റീല്‍,എസ്ബിഐ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.
ഐഒസി, ഒഎന്‍ജിസി, സിപ്ല, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
വാഹനം, ഇന്‍ഫ്ര, ഐടി, ഫാര്‍മ,ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.