സെന്‍സെക്‌സ് 112 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 112 പോയിന്റ് ഉയര്‍ന്ന് 34,615ലും, നിഫ്റ്റി 31 പോയിന്റ് നേട്ടത്തില്‍ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 430 ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയിന്റ് ഉയര്‍ന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സര്‍ദ എനര്‍ജി, അബാന്‍ ഓഫ്‌ഷോര്‍ തുടങ്ങിയ മിഡ് ക്യാപ് ഓഹരികള്‍ 35ശതമാനവും നേട്ടമുണ്ടാക്കി.

ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്‌സി, വിപ്രോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 63.60 രൂപയാണ് നിലവിലെ മൂല്യം.

Top