സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം. ചരിത്രത്തിലാദ്യമായി ഇന്ന് നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു. 128.70 പോയന്റ് ഉയര്‍ന്ന് 13,055.20ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 445.87 പോയന്റ് ഉയര്‍ന്ന് 44,523.02ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. 4 ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1167 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.

അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍ കമ്പനി, എച്ച്ഡിഎഫ്സി, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.4 ശതമാനം ഉയര്‍ന്നു. വാഹനം, ലോഹം, ഫാര്‍മ സൂചികകളും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.

മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് 73ശതമാനം ഉയരത്തിലാണ് നിഫ്റ്റി ഇപ്പോള്‍ ഉള്ളത്. യുഎസില്‍ അധികാര കൈമാറ്റം ഉറപ്പായതും കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും ആഭ്യന്തര വിപണിയിലേയ്ക്ക് കാര്യമായി വിദേശ നിക്ഷേപമെത്തിയതുമാണ് വിപണിയില്‍ ചലനം സൃഷ്ടിച്ചത്.

Top