nifty closed at 9000 : reflection of sucess in stock market

ഹരി വിപണിയില്‍ വന്‍ നേട്ടം. നിഫ്റ്റി 9000 ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 496.40 പോയന്റ് നേട്ടത്തില്‍ 29,442.63ലും നിഫ്റ്റി 140.25 പോയന്റ് ഉയര്‍ന്ന് 9,074.80ലുമാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, വിപ്രോ, മാരുതി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1687 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1139 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top