ഇന്നും നഷ്ടത്തോടെ ക്ലോസ് ചെയ്ത് ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ രണ്ടാദിവസവും നഷ്ടത്തോടെ ക്ലോസ് ചെയ്ത് ഓഹരിവിപണി. സെന്‍സെക്സ് 440.76 പോയന്റ് താഴ്ന്ന് 50,405.32ലും നിഫ്റ്റി 142.70 പോയന്റ് നഷ്ടത്തില്‍ 14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1906 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികള്‍ക്ക് മാറ്റമില്ല. അന്താരാഷ്ട്ര വിപണികളിലെ വില്പന സമ്മര്‍ദമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്  തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.അതേസമയം ഒഎന്‍ജിസി, ഗെയില്‍, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top