നിഫ്റ്റി 17,500 കടന്നു; ഉണർവായത് ഒമിക്രോൺ പ്രതിരോധം

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.

Top