മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 83.34 പോയന്റ് നേട്ടത്തില്‍ 34,370.85ലും നിഫ്റ്റി 25.30 പോയന്റ് ഉയര്‍ന്ന് 10167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1779 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 154 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ബിപിസിഎല്‍, ഗെയില്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഭാരതി ഇന്‍ഫ്രടെല്‍, ശ്ര സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്,സീ എന്റര്‍ടെയ്ന്‍മെന്റ്, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക്, ഊര്‍ജം ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു.
അതേസമയം, ഫാര്‍മ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.