നേട്ടത്തില്‍ ക്ലോസ്‌ ചെയ്ത് ഓഹരി സൂചികകള്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെ ക്ലോസ്‌ ചെയ്ത് ഓഹരി സൂചികകള്‍. സെന്‍സെക്സ് 254.03 പോയന്റ് നേട്ടത്തില്‍ 51,279.51ലും നിഫ്റ്റി 76.40 പോയന്റ് ഉയര്‍ന്ന് 15,174.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1322 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ജെഎസ്ഡബ്ലിയു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, ഐഒസി, എച്ച്ഡിഎഫ്സി ലൈഫ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

Top